ഷാലോം...!
ആലഫ്ബേത്തിന്റെ പുതിയ അദ്ധ്യായത്തിലേക്കു സ്വാഗതം!
ס (സാമഖ്ഹ്)
ആലഫ്ബേത്തിലെ പതിനഞ്ചാമത്തെ അക്ഷരമായ ס (സാമഖ്ഹ്), സ് എന്നുച്ചരിക്കുന്നു.
ס (സാമഖ്ഹ്)ന്റെ അച്ചടിരൂപവും കൈയെഴുത്തുരൂപവും യഥാക്രമത്തിൽ താഴെച്ചേർത്തിരിക്കുന്നു.
ס (സാമഖ്ഹ്)ന്റെ അച്ചടിരൂപവും കൈയെഴുത്തുരൂപവും യഥാക്രമത്തിൽ താഴെച്ചേർത്തിരിക്കുന്നു.
סוּס
വായിക്കാൻ വളരെയെളുപ്പമല്ലേ? സ് + ഉ + സ് = സുസ്
סוּס (സുസ്) എന്നാൽ കുതിര.
ע (അയ്ൻ)
പതിനാറാമത്തെ അക്ഷരമായ ע (അയ്ൻ)ന് അ് എന്നാണുച്ചാരണം. അ് എന്നു വെറുതെ ഉച്ചരിച്ചാൽപ്പോരാ, തൊണ്ടയിൽനിന്നുച്ചരിക്കണം. ע (അയ്ൻ)ന്റെ അച്ചടിരൂപവും കൈയെഴുത്തുരൂപവും ചിത്രത്തിൽ കാണുന്നതുപോലെ എഴുതിപ്പരിശീലിക്കുക.
ע (അയ്ൻ) ഉൾപ്പെടുന്ന ചില വാക്കുകൾ പഠിക്കാം.
עֶבֶד
വായിക്കാൻ എളുപ്പമല്ലേ? עֶבֶד (എവെദ്) എന്നാൽ ജോലിക്കാരൻ (Servant) എന്നാണർത്ഥം.
עֵגֶל
עֵגֶל (ഏഗെൽ) എന്ന വാക്കിനു കാളക്കുട്ടി എന്നർത്ഥം.
പതിനേഴാമത്തെ അക്ഷരമായ (പേ), കുത്ത് (ദാഗെഷ്) ഉണ്ടെങ്കിൽ (פּ) പ് എന്നും ഇല്ലെങ്കിൽ (פ) ഫ് എന്നുമുച്ചരിക്കുന്നു. (കാഫ്), (മെം), (നൂന്) എന്നീ അക്ഷരങ്ങൾക്കെന്നപോലെ פּ (പേ)യ്ക്കും സൊഫീത്ത് രൂപമുണ്ടു്. ഇതാണു പേ സൊഫീത്ത്. → ףּ
- פּ (പേ)
പതിനേഴാമത്തെ അക്ഷരമായ (പേ), കുത്ത് (ദാഗെഷ്) ഉണ്ടെങ്കിൽ (פּ) പ് എന്നും ഇല്ലെങ്കിൽ (פ) ഫ് എന്നുമുച്ചരിക്കുന്നു. (കാഫ്), (മെം), (നൂന്) എന്നീ അക്ഷരങ്ങൾക്കെന്നപോലെ פּ (പേ)യ്ക്കും സൊഫീത്ത് രൂപമുണ്ടു്. ഇതാണു പേ സൊഫീത്ത്. → ףּ
פּ (പേ)യുടെ അച്ചടി / കൈയെഴുത്തു രൂപങ്ങളും ּףּ (പേ സൊഫീത്ത്)ന്റെ അച്ചടി / കൈയെഴുത്തു രൂപങ്ങളും യഥാക്രമത്തിൽ താഴെ ചേർക്കുന്നു.
![]() |
| פּ കൈയെഴുത്തു ലിപി |
![]() |
| פּ അച്ചടി ലിപി |
ഇനി פּ (പേ) ഉൾപ്പെടുന്ന ചില വാക്കുകൾ പഠിക്കാം .
יוֹסֵףּ
മുകളിൽക്കൊടുത്ത വാക്കു വായിക്കാനാകുന്നുണ്ടോ? യ് + ഓ + സ് + ഏ + ഫ് = യോസേഫ്.
ജോസഫ് എന്ന പേര്, ഹീബ്രുവിൽ യോസേഫ് എന്നാണ്. ജോസ്, ഹീബ്രുവിൽ יוֹסֵ (യോസേ) ആണ്.
פַּרְעֹה
ഫ് + അ + ർ + അ് + ഓ + അ = ഫർഓഅ - ഫറോവ (മുൻകാല ഈജിപ്തിലെ ഭരണാധികാരികളുടെ സ്ഥാനപ്പേര്)
- צ (റ്റ്സാദേ)
ആലെഫ്ബേത്തിന്റെ പതിനെട്ടാമത്തെ അക്ഷരമാണു צ (റ്റ്സാദേ). റ്റ്സ് എന്നാണ് ഈ അക്ഷരം ഉച്ചരിക്കേണ്ടതു്.
ഇവിടെ കാണുന്നതുപോലെ, 'צ ഇടതുവശത്ത്, ' എന്ന ഒരു ചിഹ്നം ചേർത്തെഴുതിയാൽ 'ച്' എന്നാണ് റ്റ്സാദേയുടെ ഉച്ചാരണം.
כּ (കാഫ്), מ (മെം), נ (നൂൻ), פּ (പേ) എന്നീ അക്ഷരങ്ങൾക്കു സൊഫീത്ത് രൂപമുണ്ടെന്നു കഴിഞ്ഞ നമ്മൾ പഠിച്ചല്ലോ. അതുപോലെ, צ (റ്റ്സാദേ)യ്ക്കും സൊഫീത്ത് രൂപമുണ്ടു്.
ഇതാണു റ്റ്സാദേ സൊഫീത്ത്. → ץ
ഇതാണു റ്റ്സാദേ സൊഫീത്ത്. → ץ
צ (റ്റ്സാദേ)യുടെയും ץ (റ്റ്സാദേ സൊഫീത്ത്)ന്റെയും അച്ചടിരൂപവും കൈയെഴുത്തുരൂപവും അവ എഴുതേണ്ട രീതികളും താഴെക്കാണുന്ന ചിത്രങ്ങളിൽനിന്നു മനസ്സിലാക്കാം.
![]() |
| צ കൈഴെത്തു രൂപം |
![]() |
| צ അച്ചടിരൂപം |
צאֹן
ആട്ടിൻപറ്റം (flock) എന്നാണർത്ഥം
റ്റ്സ് + ഏ + ൽ = റ്റ്സേൽ. നിഴൽ എന്നാണ് റ്റ്സേൽ എന്ന വാക്കിന്റെയർത്ഥം.
צֵל
റ്റ്സ് + ഏ + ൽ = റ്റ്സേൽ. നിഴൽ എന്നാണ് റ്റ്സേൽ എന്ന വാക്കിന്റെയർത്ഥം.
צׅיוֹן
റ്റ്സ് + ഇ + യ് + ഓ + ൻ = റ്റ്സിയോൻ മലയാള പരിഭാഷയിൽ ഇതു സിയോൻ ആണ്. (സിയോൻ പർവ്വതം)
ആലഫ്ബേത്തിൽ ഇനിയും നാലക്ഷരങ്ങൾമാത്രമാണു ബാക്കി. അടുത്ത അദ്ധ്യായത്തിൽ അവ പഠിക്കാം. ഇതുവരെ പഠിച്ചവയെല്ലാം വായിച്ചുമെഴുതിയും മനസ്സിലുറപ്പിക്കൂ...
ഷാലോം...!
NB: ഹീബ്രു ഭാഷയിൽ പരിജ്ഞാനമുള്ള ആരെങ്കിലും ഈ ബ്ലോഗു സന്ദർശിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. ഇവിടെപ്പറയുന്ന കാര്യങ്ങളിൽ എന്തെങ്കിലുംതരത്തിലുള്ള തെറ്റുകൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ, ദയവായി അവ ചൂണ്ടിക്കാണിക്കുക. (കമന്റായി ബ്ലോഗിനുതാഴെ പോസ്റ്റുചെയ്താൽമതി.) ആവശ്യമായ തിരുത്തലുകൾ വരുത്താം.
അനിമേറ്റഡ് ഹീബ്രു അക്ഷരങ്ങൾക്കു കടപ്പാടു്: ലേവ് സോഫ്റ്റ് വെയർ; http://www.levsoftware.com/AlefbetWriter.html











അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ