2019 ഫെബ്രുവരി 6, ബുധനാഴ്‌ച

ഹീബ്രു: അദ്ധ്യായം 6

ഷാലോം...!

ഹീബ്രു പഠനവേദിയുടെ പുതിയ അദ്ധ്യായത്തിലേക്കു സ്വാഗതം!


  •  ק (ഖോഫ്)
ആലെഫ്ബേത്തിലെ പത്തൊമ്പതാമത്തെ അക്ഷരം ק (ഖോഫ്) ആണ്. മലയാളത്തിലെ ക്, ഖ് എന്നീ അക്ഷരങ്ങളുടെ മദ്ധ്യേവരുന്ന ഉച്ചാരണമാണു ק (ഖോഫ്)ന്റേതു്. ഖകാരം അല്പമൊന്നു മയപ്പെടുത്തി ഉച്ചരിച്ചാൽ മതി, ക്ഹ് എന്നതുപോലെ. (ഖോഫ്) അച്ചടിരൂപത്തിലും കൈയെഴുത്തുരൂപത്തിലുമെഴുതേണ്ടതെങ്ങനെയെന്നു താഴെയുള്ള ചിത്രങ്ങൾ വ്യക്തമാക്കുന്നു.
ק അച്ചടിലിപി
ק കൈയെഴുത്തു


(ഖോഫ്) ഉൾപ്പെടുന്ന ചില വാക്കുകൾ നോക്കുക. 

קוּל

ഖുൽ എന്നാൽ ശബ്ദം എന്നർത്ഥം.

മറ്റൊരു വാക്കു നോക്കൂ,

קֶבֶר

വായിക്കാൻ, അല്പം ബുദ്ധിമുട്ടു തോന്നുന്നോ? ആദ്യ രണ്ടക്ഷരങ്ങളും പരിചിതമാണെങ്കിലും മൂന്നാമത്തെ അക്ഷരം അങ്ങനെയല്ലല്ലോ. ഈ വാക്കിന്റെ അവസാന അക്ഷരമാണ് അടുത്തതായി നമ്മൾ പഠിക്കാൻ പോകുന്നത്. 
  • ך (ർറേഷ്)
ആലെഫ്ബേത്തിലെ ഇരുപതാമനാണു ר (ർറേഷ്). ർറ് എന്നാണു ר (ർറേഷ്) ഉച്ചരിക്കേണ്ടത്. ർ എന്നോ റ് എന്നോ അല്ല, ർറ് എന്നുറപ്പിച്ചുച്ചരിക്കണം, കേട്ടോ.
ר (ർറേഷ്)ന്റെ അച്ചടിരൂപവും കൈയെഴുത്തുരൂപവും അവ എഴുതേണ്ട രീതിയും താഴെയുള്ള ചിത്രങ്ങളിൽനിന്നു മനസ്സിലാകുമല്ലോ.
ר(ർറേഷ്) കൈയെഴുത്ത്
ר(ർറേഷ്) അച്ചടി





















ר (ർറേഷ്)ന്  ד (ദാലദ്) എന്ന അക്ഷരവുമായുള്ള സാമ്യവും വ്യത്യാസവും കൃത്യമായി മനസ്സിലാക്കുക.

ר (ർറേഷ്) ഉപയോഗിക്കുന്ന ചില വാക്കുകൾ താഴെ ചേർക്കുന്നു.

קֶבֶר
ഇതേ വാക്കു മുകളിൽ കണ്ടിരുന്നെങ്കിലും വായിക്കാനായില്ല. എന്നാലിപ്പോൾ വായിക്കാൻ സാധിക്കുന്നുണ്ടല്ലോ, അല്ലേ? ഖെവെർ എന്ന വാക്കിനു കുഴിമാടം (grave) എന്നാണർത്ഥം. קֶבֶּר (ഖെബെർ) എന്നും ഈ വാക്ക് എഴുതാറുണ്ട്

മറ്റൊരു വാക്കു നോക്കൂ.
רוּהַ
ഈ വാക്കു വായിക്കുമ്പോൾ ഒരുകാര്യം ശ്രദ്ധിക്കണം. അവസാന അക്ഷരത്തിനു താഴെയുള്ള നിക്കൂദ്, അക്ഷരത്തിനു മുമ്പായി ഉച്ചരിക്കണമെന്ന ഒരു നിയമമുണ്ടു്. അതിനാൽ റൂഹ എന്നല്ല, റൂആ (അവസാനംവരുന്ന ה നിശബ്ദം) എന്നാണു് ഈ വാക്ക് ഉച്ചരിക്കുന്നത്. רוּהַ എന്ന വാക്കിന് ആത്മാവ്, കാറ്റ്, ശ്വാസം എന്നൊക്കെ അർത്ഥമുണ്ടു്
  • (ഷിൻ)

ആലെഫ്ബേത്തിന്റെ ഇരുപത്തിയൊന്നാമത്തെ അക്ഷരമാണു(ഷിൻ). ഈ അക്ഷരം രണ്ടുരീതിയിലുച്ചരിക്കാം. അക്ഷരത്തിന്റെ മുകളിൽ വലതുവശത്തു കുത്തിട്ടാൽ () ഷ് എന്നും അക്ഷരത്തിന്റെ മുകളിൽ ഇടതുവശത്താണു കുത്തെങ്കിൽ (שׂ) സ് എന്നുമുച്ചരിക്കുന്നു. *വിശുദ്ധ ബൈബിളിലെ ന്യായാധിപന്മാരുടെ പുസ്തകത്തിന്റെ 12:6ൽ പറഞ്ഞിരിക്കുന്ന ഷിബ്ബോലത്ത് എന്ന വാക്ക്, ഈ അക്ഷരത്തിലാണാരംഭിക്കുന്നതു്.

(ഷിൻ)ന്റെ അച്ചടിരൂപവും കൈയെഴുത്തുരൂപവും അവയെഴുതുന്ന രീതിയും താഴെക്കാണുന്ന ചിത്രങ്ങളിൽനിന്നു മനസ്സിലാക്കാം.
ש കൈയെഴുത്ത്
ש അച്ചടിരൂപം




















(ഷിൻ) ഉപയോഗിച്ചെഴുതുന്ന ചില വാക്കുകൾ നോക്കൂ...

שַׁלוֹם
ഇതു വായിക്കാനാകുന്നുണ്ടോ? ഷാലോം എന്ന വാക്കിനു് സമാധാനം എന്നാണർത്ഥം. രണ്ടു ഹെബ്രായർതമ്മിൽ കണ്ടുമുട്ടിയാൽ שַׁלוֹם (ഷാലോം) എന്നുപറഞ്ഞുകൊണ്ടാണു സംസാരം ആരംഭിക്കുന്നതു്. സംഭാഷണമവസാനിപ്പിക്കുന്നതും שַׁלוֹם എന്ന ആശംസയോടെയാണ്. അതിനാൽ സാന്ദർഭികമായി Hi എന്നും Bye എന്നുംകൂടെ שַׁלוֹם എന്ന വാക്കിനു് അർത്ഥംകല്പിക്കാം.
  • (താഫ്) 


ആലെഫ്ബേത്തിലെ അവസാന അക്ഷരമാണു (താഫ് /താവ്). ത് എന്നുച്ചരിരിക്കാം.
(താഫ്)ന്റെ അച്ചടിരൂപവും കൈയെഴുത്തുരൂപവും അവയെഴുതുന്നരീതിയും  മനസ്സിലാക്കാൻ താഴെക്കാണുന്ന ചിത്രങ്ങൾ നോക്കുക.
 ת കൈയെഴുത്തു ലിപി
ת അച്ചടിലിപി




















ה  (ഹേ),  ח (ഹ്ഹേത്ത്), (താഫ്) എന്നീ അക്ഷരങ്ങളുടെ കാഴ്ചയിലെ സാമ്യവും വ്യത്യാസവും ശ്രദ്ധിച്ചല്ലോ, അല്ലേ? ഇവ മൂന്നുംതമ്മിൽ തെറ്റിപ്പോകാത്തവിധത്തിൽ പലവട്ടം എഴുതിപ്പഠിക്കാൻ ശ്രദ്ധിക്കണംകേട്ടോ.

ഇനി (താഫ്) ഉപയോഗിച്ചെഴുതുന്ന ചില വാക്കുകൾ നോക്കാം...
בַּית

ബയ്
ത് എന്ന വാക്കിനു  വീടു് എന്നർത്ഥം. 


תוֹﬧָה
തോറ എന്ന ഈ വാക്കിന്റെ അർത്ഥം, നിയമം എന്നാണ്

ചില നിക്കൂദുകൾ ഇനിയും പരാമർശിക്കാൻ ബാക്കിയുണ്ട്. ആദ്യത്തെ അദ്ധ്യായത്തിൽ അവയെക്കുറിച്ചു സൂചിപ്പിച്ചിട്ടുണ്ടു്. അക്ഷരങ്ങളെല്ലാം പഠിച്ചുകഴിഞ്ഞതിനാൽ ഒന്നാമദ്ധ്യായത്തിൽനിന്ന്, മറ്റു നിക്കൂദുകളെ പരിചയപ്പെടാൻ എളുപ്പമാണല്ലോ! ഒന്നാമദ്ധ്യായത്തിലേക്കുള്ള ലിങ്ക് താഴെക്കൊടുക്കുന്നു. 

https://hebrew-malayalam.blogspot.com/2018/12/Alefbeth1.html?m=1

ഒരിക്കൽക്കൂടെ ഒന്നാമദ്ധ്യായത്തിലെത്തി, നിക്കൂദുകളെല്ലാം മനസ്സിലുറപ്പിക്കുക.

തുടർന്നുള്ള പാഠങ്ങളിൽ ഹീബ്രുസംസാരിക്കാനുള്ള പ്രാഥമിക പാഠങ്ങളും അതിനൊപ്പം ലളിതമായ ചില വ്യാകരണങ്ങളും പഠിക്കാം. 


!.... שַׁלוֹם

*വിശുദ്ധ ബൈബിളിലെ ന്യായാധിപന്മാരുടെ പുസ്തകത്തിന്റെ 12:6 താഴെച്ചേർക്കുന്നു

וַיֹּ֣אמְרוּ לֹו֩ אֱמָר־נָ֨א שִׁבֹּ֜לֶת וַיֹּ֣אמֶר סִבֹּ֗לֶת וְלֹ֤א יָכִין֙ לְדַבֵּ֣ר כֵּ֔ן וַיֹּאחֲז֣וּ אֹותֹ֔ו וַיִּשְׁחָט֖וּהוּ אֶל־מַעְבְּרֹ֣ות הַיַּרְדֵּ֑ן וַיִּפֹּ֞ל בָּעֵ֤ת הַהִיא֙ מֵֽאֶפְרַ֔יִם אַרְבָּעִ֥ים וּשְׁנַ֖יִם אָֽלֶף׃




NB: ഹീബ്രു ഭാഷയിൽ പരിജ്ഞാനമുള്ള ആരെങ്കിലും ഈ ബ്ലോഗു സന്ദർശിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. ഇവിടെപ്പറയുന്ന കാര്യങ്ങളിൽ എന്തെങ്കിലുംതരത്തിലുള്ള തെറ്റുകൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ, അവ ചൂണ്ടിക്കാണിക്കുക. (കമന്റായി ബ്ലോഗിനുതാഴെ പോസ്റ്റുചെയ്താൽമതി.) ആവശ്യമായ തിരുത്തലുകൾ വരുത്താം.



അനിമേറ്റഡ് ഹീബ്രു അക്ഷരങ്ങൾക്കു കടപ്പാടു്: ലേവ് സോഫ്റ്റ് വെയർ;  http://www.levsoftware.com/AlefbetWriter.html

2019 ജനുവരി 29, ചൊവ്വാഴ്ച

ഹീബ്രു: അദ്ധ്യായം 5

ഷാലോം...! 


ആലഫ്ബേത്തിന്റെ പുതിയ അദ്ധ്യായത്തിലേക്കു സ്വാഗതം!
  • ס  (സാമഖ്ഹ്)

ആലഫ്ബേത്തിലെ പതിനഞ്ചാമത്തെ അക്ഷരമായ ס (സാമഖ്ഹ്), സ് എന്നുച്ചരിക്കുന്നു.
ס (സാമഖ്ഹ്)ന്റെ അച്ചടിരൂപവും കൈയെഴുത്തുരൂപവും യഥാക്രമത്തിൽ താഴെച്ചേർത്തിരിക്കുന്നു.
 ס കൈയെഴുത്തു ലിപി
ס  അച്ചടി ലിപി























ഇനി ס (സാമഖ്ഹ്) ഉൾപ്പെടുന്ന ഒരു വാക്കു നോക്കൂ ...


סוּס

വായിക്കാൻ വളരെയെളുപ്പമല്ലേ? സ് + ഉ + സ് = സുസ്

 סוּס (സുസ്) എന്നാൽ കുതിര.  

ע (അയ്ൻ)


പതിനാറാമത്തെ അക്ഷരമായ ע (അയ്ൻ)ന്  അ് എന്നാണുച്ചാരണം. അ് എന്നു വെറുതെ ഉച്ചരിച്ചാൽപ്പോരാ, തൊണ്ടയിൽനിന്നുച്ചരിക്കണം. ע (അയ്ൻ)ന്റെ അച്ചടിരൂപവും കൈയെഴുത്തുരൂപവും ചിത്രത്തിൽ കാണുന്നതുപോലെ എഴുതിപ്പരിശീലിക്കുക.
ע കൈയെഴുത്തു ലിപി
ע  അച്ചടി ലിപി
 
 




















ע (അയ്ൻ) ഉൾപ്പെടുന്ന ചില വാക്കുകൾ പഠിക്കാം.


עֶבֶד

വായിക്കാൻ എളുപ്പമല്ലേ? עֶבֶד (എവെദ്) എന്നാൽ ജോലിക്കാരൻ (Servant) എന്നാണർത്ഥം.

עֵגֶל

עֵגֶל (ഏഗെൽ) എന്ന വാക്കിനു കാളക്കുട്ടി എന്നർത്ഥം.


  • פּ (പേ)


പതിനേഴാമത്തെ അക്ഷരമായ (പേ), കുത്ത് (ദാഗെഷ്) ഉണ്ടെങ്കിൽ (פּ) പ് എന്നും ഇല്ലെങ്കിൽ (פ) ഫ് എന്നുമുച്ചരിക്കുന്നു. (കാഫ്), (മെം), (നൂന്) എന്നീ അക്ഷരങ്ങൾക്കെന്നപോലെ פּ (പേ)യ്ക്കും സൊഫീത്ത് രൂപമുണ്ടു്. ഇതാണു പേ സൊഫീത്ത്.  → ףּ 

פּ (പേ)യുടെ അച്ചടി / കൈയെഴുത്തു രൂപങ്ങളും  ּףּ (പേ സൊഫീത്ത്)ന്റെ അച്ചടി / കൈയെഴുത്തു രൂപങ്ങളും യഥാക്രമത്തിൽ താഴെ ചേർക്കുന്നു.
פּ  കൈയെഴുത്തു ലിപി
פּ  അച്ചടി ലിപി
 ף അച്ചടി ലിപി
 ף കൈയെഴുത്തു ലിപി



































ഇനി פּ (പേ) ഉൾപ്പെടുന്ന ചില വാക്കുകൾ പഠിക്കാം .



יוֹסֵףּ
മുകളിൽക്കൊടുത്ത വാക്കു വായിക്കാനാകുന്നുണ്ടോ? യ് + ഓ + സ് + ഏ + ഫ് = യോസേഫ്. 

ജോസഫ് എന്ന പേര്, ഹീബ്രുവിൽ യോസേഫ് എന്നാണ്. ജോസ്, ഹീബ്രുവിൽ יוֹסֵ (യോസേ) ആണ്.
  
פַּרְעֹה

ഫ് + അ + ർ + അ് + ഓ + അ = ഫർഓഅ  - ഫറോവ (മുൻകാല ഈജിപ്തിലെ ഭരണാധികാരികളുടെ സ്ഥാനപ്പേര്)


  • צ (റ്റ്സാദേ)

ആലെഫ്ബേത്തിന്റെ പതിനെട്ടാമത്തെ അക്ഷരമാണു צ (റ്റ്സാദേ). റ്റ്സ് എന്നാണ് ഈ അക്ഷരം ഉച്ചരിക്കേണ്ടതു്.


ഇവിടെ കാണുന്നതുപോലെ, ഇടതുവശത്ത്, ' എന്ന ഒരു ചിഹ്നം ചേർത്തെഴുതിയാൽ 'ച്' എന്നാണ് റ്റ്സാദേയുടെ ഉച്ചാരണം.

כּ (കാഫ്), מ (മെം), נ (നൂൻ), פּ (പേ) എന്നീ അക്ഷരങ്ങൾക്കു  സൊഫീത്ത് രൂപമുണ്ടെന്നു കഴിഞ്ഞ നമ്മൾ പഠിച്ചല്ലോ. അതുപോലെ, צ (റ്റ്സാദേ)യ്ക്കും സൊഫീത്ത് രൂപമുണ്ടു്.

ഇതാണു റ്റ്സാദേ സൊഫീത്ത്.  → ץ


צ (റ്റ്സാദേ)യുടെയും ץ (റ്റ്സാദേ സൊഫീത്ത്)ന്റെയും അച്ചടിരൂപവും കൈയെഴുത്തുരൂപവും അവ എഴുതേണ്ട രീതികളും താഴെക്കാണുന്ന ചിത്രങ്ങളിൽനിന്നു മനസ്സിലാക്കാം.
צ കൈഴെത്തു രൂപം


צ അച്ചടിരൂപം













ץ കൈയെഴുത്തു ലിപി




ץ അച്ചടിലിപി






















צ (റ്റ്സാദേ) ഉൾപ്പെടുന്ന ചില വാക്കുകൾ താഴെക്കൊടുക്കുന്നു.

צאֹן

റ്റ്സ് + ഓ + ൻ =  റ്റ്സോൻ 

ആട്ടിൻപറ്റം (flock) എന്നാണർത്ഥം


צֵל

റ്റ്സ് + ഏ + ൽ = റ്റ്സേൽ. 
നിഴൽ എന്നാണ് റ്റ്സേൽ എന്ന വാക്കിന്റെയർത്ഥം.   

 צׅיוֹן



റ്റ്സ് + ഇ + യ് + ഓ + ൻ = റ്റ്സിയോൻ മലയാള പരിഭാഷയിൽ ഇതു സിയോൻ ആണ്. (സിയോൻ പർവ്വതം)



ആലഫ്ബേത്തിൽ ഇനിയും  നാലക്ഷരങ്ങൾമാത്രമാണു ബാക്കി. അടുത്ത അദ്ധ്യായത്തിൽ അവ പഠിക്കാം. ഇതുവരെ പഠിച്ചവയെല്ലാം വായിച്ചുമെഴുതിയും മനസ്സിലുറപ്പിക്കൂ...


ഷാലോം...!

NB: ഹീബ്രു ഭാഷയിൽ പരിജ്ഞാനമുള്ള ആരെങ്കിലും ഈ ബ്ലോഗു സന്ദർശിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. ഇവിടെപ്പറയുന്ന കാര്യങ്ങളിൽ എന്തെങ്കിലുംതരത്തിലുള്ള തെറ്റുകൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ, ദയവായി അവ ചൂണ്ടിക്കാണിക്കുക. (കമന്റായി ബ്ലോഗിനുതാഴെ പോസ്റ്റുചെയ്താൽമതി.) ആവശ്യമായ തിരുത്തലുകൾ വരുത്താം.

അനിമേറ്റഡ് ഹീബ്രു അക്ഷരങ്ങൾക്കു കടപ്പാടു്: ലേവ് സോഫ്റ്റ് വെയർ;  http://www.levsoftware.com/AlefbetWriter.html

2019 ജനുവരി 22, ചൊവ്വാഴ്ച

ഹീബ്രു: അദ്ധ്യായം 4

 ഷാലോം....!

 


കഴിഞ്ഞ മൂന്നദ്ധ്യായങ്ങളിലായി, ഹീബ്രു അക്ഷരമാലയിലെ പത്തക്ഷരങ്ങൾ നമ്മൾ പഠിച്ചുകഴിഞ്ഞു. അവയെല്ലാം പലതവണ ആവർത്തിച്ചെഴുതിയും വായിച്ചും മനസ്സിലുറപ്പിച്ചുവെന്നു കരുതുന്നു. ഇല്ലെങ്കിൽ കഴിഞ്ഞ മൂന്നദ്ധ്യായങ്ങൾ ഒരിക്കൽക്കൂടെ.വായിച്ചു്, പഠിച്ചുവെന്നുറപ്പുവരുത്തുക.
  • כּ (കാഫ്)

ആലെഫ്ബേത്തിലെ പതിനൊന്നാം അക്ഷരമാണു כּ (കാഫ്). כּ (കാഫ്) നാലുരീതിയിലുണ്ട്. അവ നാലും താഴെ കൊടുത്തിരിക്കുന്നു. 
כּ
כ 
ךּ
ך
ആദ്യത്തേതിലും മൂന്നാമത്തേതിലും കുത്ത് (ദാഗെഷ്) ഉണ്ടു്, രണ്ടാമത്തേതിലും നാലാമത്തേതിലും ഇല്ല. ദാഗെഷ് ള്ളപ്പോൾ ക് എന്നാണു (കാഫ്)ന്റെ ഉച്ചാരണം. കുത്തില്ലെങ്കിൽ,  ഉച്ചാരണം, ח (ഖ്ഹേത്ത്)ന്റേതുപോലെ ഖ്ഹ്  എന്നാകും. 

മൂന്നാമത്തേയും നാലാമത്തേയും അക്ഷരങ്ങൾ എന്താണിങ്ങനെയെന്നു ചിന്തിച്ചില്ലേ? 

כּ (കാഫ്) ഒരു വാക്കിന്റെ അവസാനത്തിൽവന്നാൽ കാഫ് സൊഫീത്ത് (Final Kaf ) എന്നാണു പറയുന്നതു്. സൊഫീത്ത് അക്ഷരത്തിനുള്ള രൂപവ്യത്യാസമാണ് മൂന്നാമത്തേയും നാലാമത്തേയും അക്ഷരങ്ങളുടെ പ്രത്യേകത. രൂപത്തിനു്, ךּ  ഇങ്ങനെ ചെറിയ മാറ്റമുണ്ടാകുമെങ്കിലും ഉച്ചാരണത്തിൽ വ്യത്യാസമൊന്നുമില്ല. കുത്തുള്ളപ്പോൾ (ךּ ) ക് എന്നും കുത്തില്ലെങ്കിൽ (ך) ഖ്ഹേത്ത്ന്റേതുപോലെ, ഖ്ഹ് എന്നുംതന്നെയാണുച്ചാരണം. കാഫിന്റെയും Final Kaf അഥവാ കാഫ് സൊഫീത്തിന്റെയും അച്ചടിരൂപവും കൈയെഴുത്തുരൂപവും താഴെക്കാണാം. 
അച്ചടിലിപിയും കൈയെഴുത്തുലിപിയും എഴുതിപ്പരിശീലിക്കുക. 

 כּ കൈയെഴുത്തു ലിപി
כּ അച്ചടി ലിപി
















 ךּ കൈയെഴുത്തു ലിപി
ךּ അച്ചടി ലിപി 























ഇനി, കാഫ് ഉപയോഗിച്ചെഴുതുന്ന ചില വാക്കുകൾ നോക്കാം. ആദ്യമായി ഈ വാക്കൊന്നു ശ്രദ്ധിക്കൂ..
כּוֹכָב
ആദ്യത്തെയക്ഷരം (കാഫ്) നുള്ളിൽ കുത്തുള്ളതിനാൽ ക്, ചേർന്നുതന്നെ ഹോലംവൗ (וֹ) എന്ന നിക്കൂദുള്ളതിനാൽ അതുകൂടെച്ചേർത്തു കോ എന്നുച്ചരിക്കാം. അടുത്തയക്ഷരവും കാഫ്  ന്നെയെങ്കിലും കുത്ത് (ദാഗെഷ്) ഇല്ലാത്തതിനാൽ ഖ്ഹ് എന്നാണുച്ചാരണം. താഴെ ഖാമസ് എന്ന നിക്കൂദുകൂടെയുള്ളതിനാൽ ഖ്ഹാ എന്നായി. അവസാനയക്ഷരം ബേത്. കുത്ത് (ദാഗെഷ്) ഇല്ലാത്തതിനാൽ വ് എന്നാണുച്ചാരണം.  כּוֹכָב =  കോഖ്ഹാവ്; നക്ഷത്രം എന്നാണർത്ഥം

താഴെക്കൊടുത്തിരിക്കുന്ന വാക്കു്, സ്വയം വായിച്ചു നോക്കൂ.
כָבוֹד

കാവോദ് എന്ന വാക്കിനു്, ബഹുമാനം (honour), മഹത്വം (Glory) എന്നൊക്കെയാണർത്ഥം.

ഇനി, കാഫ് സൊഫീത്ത് വരുന്നൊരു വാക്കു നോക്കൂ. വായിക്കാൻ സാധിക്കില്ലെന്നറിയാം.
 מֶלֶך

രാജാവ് എന്നർത്ഥംവരുന്ന വാക്കാണിത്. ഇതിന്റെ അവസാന അക്ഷരം ך (കാഫ് സൊഫീത്ത് ആണ്.- കുത്തില്ലാത്തതിനാൽ ഖ്ഹ് എന്നുച്ചരിക്കണം) ആദ്യത്തെ രണ്ടക്ഷരങ്ങൾ നമ്മൾ പഠിക്കാനിരിക്കുന്നതേയുള്ളു. ആ രണ്ടക്ഷരങ്ങൾകൂടെ പഠിച്ചതിനുശേഷം നമുക്കിതു വായിക്കാം.

  • ל (ലാമെദ്)

ഹീബ്രുവിലെ ഏറ്റവും ഉയരമുള്ള അക്ഷരമാണു ל (ലാമെദ്). പന്ത്രണ്ടാമത്തെ അക്ഷരമായ ל (ലാമെദ്)ന്റെ ഉച്ചാരണം ല്, ൽ ൾ, എന്നൊക്കെയാവാം. לന്റെ അച്ചടിരൂപവും കൈയെഴുത്തുരൂപവും താഴെക്കാണാം.
   ל അച്ചടി ലിപി
ל കൈയെഴുത്തു ലിപി
















 ל (ലാമെദ്) ഉൾപ്പെടുന്ന ചില വാക്കുകൾ നോക്കാം. രണ്ടക്ഷരംമാത്രമുള്ള ചെറിയൊരു വാക്കു താഴെക്കൊടുക്കുന്നു.

 לֵב

എളുപ്പം വായിക്കാനാകുന്നുണ്ടല്ലോ, അല്ലേ? ല് + ഏ + വ് = ലേവ്.  לֵב എന്ന വാക്കിനു ഹൃദയം എന്നാണർത്ഥം. ഇനി അടുത്ത വാക്കു നോക്കൂ...


הלֵּּלוּיָה

വായിക്കാൻ സാധിക്കുന്നുണ്ടോ?
 
ה = ഹ, לֵּ = ല്ലേ ( ל എന്ന അക്ഷരത്തിന്റെ ഇടതുഭാഗത്തായി ഒരു കുത്തുണ്ടു്. അങ്ങനെയുള്ളപ്പോൾ അക്ഷരം ഇരട്ടിപ്പിച്ചു് ഉച്ചരിക്കണം), לוּ  = ലൂ; יָ = യാ; ה = ഹ്;  הלֵּלוּיָה = ഹല്ലേലുയാഹ്  അവസാനം വരുന്ന ה ന് ഉച്ചാരണമില്ലാത്തതിനാൽ ഹല്ലേലുയാ എന്നു വായിക്കാം.


הלֵּּלו, יָהְוֶה എന്നീ വാക്കുകൾ കൂട്ടിച്ചേർത്തപ്പോൾ יָהְוֶה എന്ന വാക്കിലെ יָה മാത്രം എടുത്തിരിക്കുന്നു.. ഹല്ലേലുയാ എന്ന വാക്കിനു ദൈവത്തെ സ്തുതിക്കാം എന്നാണർത്ഥം.

הלֵּלוּ  = (നമുക്കു) സ്തുതിക്കാം - (Let's) praise;  יָה  = യാഹ് = ദൈവം.

ഇനി, ഈ വാക്കൊന്നു സ്വയം വായിച്ചു നോക്കൂ,

גָדוֺל
ഗദോൾ - മഹത്തരം എന്നർത്ഥം. അടുത്ത വാക്കുകൂടെ നോക്കൂ



 כֶּלֶב

കെലെവ് എന്ന വാക്കിനു നായ എന്നർത്ഥം. ל ഉൾപ്പെടുന്ന ഒരു വാക്കുകൂടെ നോക്കൂ...



(הַלָל, (הַלֵל
വായിക്കാമല്ലോ, അല്ലേ? הַלָל (ഹലാൽ) എന്നാൽ സ്തുതി എന്നാണർത്ഥം. הַלֵל (ഹലേൽ) എന്നും ഈ വാക്കുച്ചരിക്കാറുണ്ട്.  
  • מ (മെം)

പതിമൂന്നാമത്തെ അക്ഷരമായ מ (മെം) മ് എന്നാണുച്ചരിക്കുന്നതു്. מ (മെം) നും כּ (കാഫ്)നെന്നതുപോലെ Final form (മെം സൊഫീത്ത്) ഉണ്ടു്. מ (മെം)ന്റെ അച്ചടിരൂപവും കൈയെഴുത്തുരൂപവും താഴെക്കൊടുക്കുന്നു.


  
מ അച്ചടി ലിപി
מ കൈയെഴുത്തു ലിപി
















ם (മെം സൊഫീത്ത്)ന്റെ അച്ചടി / കൈയെഴുത്തു രൂപങ്ങൾ താഴെക്കാണാം.



ם കൈയെഴുത്തു ലിപി
ם അച്ചടി ലിപി
















ഇനി מ (മെം) ഉൾപ്പെടുന്ന ചില വാക്കുകൾ

יוֺם
വായിക്കാനെളുപ്പമല്ലേ? യോം എന്നാൽ ദിവസം എന്നാണർത്ഥം. ഈ വാക്കിൽ ם (മെം സൊഫീത്ത്) ആണുപയോഗിച്ചിരിക്കുന്നതെന്നു ശ്രദ്ധിച്ചില്ലേ? 

יוֺם טוֹב എന്നാലെന്താണ്? കഴിഞ്ഞ അദ്ധ്യായത്തിൽ പഠിച്ച വാക്കാണു  טוֹב ഓർമ്മയില്ലേ? നല്ലത് എന്നർത്ഥം. יוֺם טוֹב എന്നാൽ നല്ല ദിവസം എന്നർത്ഥം.

  מַבּוּל
മബൂൽ = വെള്ളപ്പൊക്കം (നോഹയുടെ കാലത്തെ വെള്ളപ്പൊക്കത്തെ പ്രത്യേകമായി സൂചിപ്പിക്കാനാണു് ഈ വാക്കു കൂടുതലുപയോഗിക്കുന്നതു്.)


 מוּאָבּ
മൊആബ് = ഒരു സ്ഥലപ്പേരാണ്. ബൈബിളിലെ പഴയ നിയമത്തിൽ പലയിടത്തും ഈ സ്ഥലത്തെയും ഇവിടുത്തെ ജനങ്ങളെയുംപറ്റി പരാമർശിക്കുന്നുണ്ടു്.



മുമ്പ്, കാഫ് സൊഫീത്ത് വരുന്നൊരു വാക്ക്, പിന്നീടു വായിക്കാമെന്നു പറഞ്ഞതോർമ്മയില്ലേ? ആ വാക്കു വീണ്ടും താഴെക്കൊടുക്കുന്നു. വായിച്ചുനോക്കൂ..
 מֶלֶך

എന്നാൽ മ് + എ + ല് + എ + ഖ്ഹ് = മെലെഖ്ഹ് എന്നാൽ രാജാവ് എന്നർത്ഥം.
  • נ (നൂൻ)


പതിന്നാലാമത്തെ അക്ഷരമായ נ (നൂൻ) ന് എന്നുച്ചരിക്കുന്നു. נ (നൂൻ)നും സൊഫീത്ത് രൂപമുണ്ടു്. נ (നൂൻ)ന്റെ അച്ചടിരൂപവും കൈയെഴുത്തുരൂപവും താഴെക്കാണാം.
ן കൈയെഴുത്തു ലിപി
ן അച്ചടി ലിപി 


















ן (നൂൻ സൊഫീത്തി)ന്റെ അച്ചടി /കൈയെഴുത്തു രൂപങ്ങളെഴുതുന്നതെങ്ങനെയെന്നു്, താഴെയുള്ള ചിത്രത്തിൽനിന്നു മനസ്സിലാക്കുക.
  נ അച്ചടി ലിപി
נ  കൈയെഴുത്തു ലിപി

















താഴെ נ (നൂൻ) ഉൾപ്പെടുന്നൊരു വാക്കു കാണാം.


זְמַן

നൂൻ സൊഫീത്താണ് ഇതിന്റെ അവസാന അക്ഷരം. ഈ വാക്ക്, ദ്സമാൻ (ZMAN) എന്നു വായിക്കാനാകുന്നില്ലേ? സമയം എന്നാണതിന്റെ അർത്ഥം.


ഇതുവരെ പഠിച്ച അക്ഷരങ്ങളും വാക്കുകളും വായിച്ചും എഴുതിയും പരിശീലിക്കാൻ മറക്കേണ്ട. ബാക്കി അക്ഷരങ്ങൾ അടുത്ത അദ്ധ്യായത്തിൽ പഠിക്കാം.
ഷാലോം...!


NB: ഹീബ്രുഭാഷയിൽ പരിജ്ഞാനമുള്ള ആരെങ്കിലും ഈ ബ്ലോഗു സന്ദർശിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. ഇവിടെപ്പറയുന്ന കാര്യങ്ങളിൽ എന്തെങ്കിലുംതരത്തിലുള്ള തെറ്റുകൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ, അവ ചൂണ്ടിക്കാണിക്കുക. (കമന്റായി ബ്ലോഗിനുതാഴെ പോസ്റ്റുചെയ്താൽമതി.) ആവശ്യമായ തിരുത്തലുകൾ വരുത്താം.



അനിമേറ്റഡ് ഹീബ്രു അക്ഷരങ്ങൾക്കു കടപ്പാടു്: ലേവ് സോഫ്റ്റ് വെയർ;  http://www.levsoftware.com/AlefbetWriter.html